സംസ്ഥാനത്ത് ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

നിലവില്‍ ആകെ 456 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഏഴ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 456 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,05,26,236 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com