ഏഴ് ജീവനക്കാര്‍ക്ക് കോവിഡ്; മലപ്പുറം വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു
Kerala

ഏഴ് ജീവനക്കാര്‍ക്ക് കോവിഡ്; മലപ്പുറം വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു

ഈ മാസം ഏഴ് മുതല്‍ 17 വരെ സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ പോകണം.

News Desk

News Desk

മലപ്പുറം: വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ 7 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം ഏഴ് മുതല്‍ 17 വരെ സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് തല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

അതേസമയം ജില്ലയില്‍ തിങ്കളാഴ്ച 306 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 288 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 13 പേര്‍ ഉറവിടമറിയാത്തവരാണ്. 275 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധ ഉണ്ടായത്.

Anweshanam
www.anweshanam.com