സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭാര്യയും നടിയുമായ അമ്പിളി ദേവിയുമായുള്ള കുടുംബ പ്രശ്നങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.
സീരിയൽ നടൻ  ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ: സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ അദ്ദേഹത്തെ കാറിൽ കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ സ്വരാജ് റൗണ്ടിലാണ് കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ നടനെ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭാര്യയും നടിയുമായ അമ്പിളി ദേവിയുമായുള്ള കുടുംബ പ്രശ്നങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.

തന്റെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും ഉടൻ വിവാഹമോചനം നേടുമെന്നും ഭാര്യ അമ്പിളി ദേവി പറഞ്ഞതാണ് വാർത്തകൾക്ക് തുടക്കം. എന്നാൽ ഇത് വ്യാജ ആരോപണമെന്ന് നടൻ ആരോപിച്ചു. അമ്പിളിക്ക് വിവാഹത്തിന് മുൻപ് മറ്റൊരു ബന്ധമുണ്ടെന്ന് ആദിത്യൻ ആരോപിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com