ജിഎസ്ടി രേഖകളില്ലാതെ വിൽപ്പന നടത്താൻ ശ്രമം; 90 പവൻ സ്വർണം ഇന്റലിജൻസ് പിടികൂടി
Kerala

ജിഎസ്ടി രേഖകളില്ലാതെ വിൽപ്പന നടത്താൻ ശ്രമം; 90 പവൻ സ്വർണം ഇന്റലിജൻസ് പിടികൂടി

32 ലക്ഷം രൂപ വിലമതിക്കുന്ന 90 പവൻ സ്വർണമാണ് പത്തനംതിട്ട ഇൻ്റലിജൻസ് വിഭാഗം പിടികൂടിയത്

Ruhasina J R

പത്തനംതിട്ട: ജിഎസ്ടി രേഖകളില്ലാതെ വിൽപ്പന നടത്താൻ ശ്രമിച്ച 90 പവൻ സ്വർണം ഇൻ്റലിജൻസ് സ്ക്വാഡ് പിടികൂടി. തൃശൂർ സ്വദേശി ബിജേഷ് ജോണാണ് സ്വർണവുമായി പിടിയിലായത്. ജിഎസ്ടി ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

32 ലക്ഷം രൂപ വിലമതിക്കുന്ന 90 പവൻ സ്വർണമാണ് പത്തനംതിട്ട ഇൻ്റലിജൻസ് വിഭാഗം പിടികൂടിയത്. ജി എസ് ടി ഇൻ്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വർണ കടകളിൽ വിൽപന നടത്താനായിരുന്നു രേഖകളില്ലാത്ത സ്വർണം എത്തിച്ചത്.

ഇൻ്റലിജൻസ് നികുതിയായ 2 ലക്ഷം രൂപ കെട്ടിവെച്ചാൽ സ്വർണം വിട്ടുനൽകും. ജിഎസ്ടി നികുതി വെട്ടിപ്പ് ജില്ലയിൽ വ്യാപകമാണെന്നാണ് ഇൻ്റലിജൻസിൻ്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ പരിശോധന കർശനമാക്കാനാണ് ജിഎസ്ടി വിഭാഗത്തിൻ്റെ തീരുമാനം.

Anweshanam
www.anweshanam.com