
നെല്ലിയാമ്പതി: സീതാർകുണ്ട് വ്യൂ പോയന്റിൽ കൊക്കയിൽ വീണ കോട്ടായി സ്വദേശിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. പുലർച്ചെ മൂന്നിനാണ് അപകടത്തിൽപ്പെട്ട രഘുനന്ദനെ (22) പരിക്കുകളോടെ കണ്ടെത്തിയത്. മരക്കൊമ്പുകൾക്കിടയിൽ തൂങ്ങി കിടന്ന നിലയിലായിരുന്നു യുവാവ്.
തുടയെല്ല് പൊട്ടിയ രഘുനന്ദനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊക്കയിൽ വീണ സന്ദീപിനായി തിരച്ചിൽ തുടരും. ഞായറാഴ്ച നെല്ലിയാമ്പതി കാണാനെത്തിയ യുവാക്കളാണ് സീതാര്‍കുണ്ട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണത്.