സ്ട്രോം​ഗ് റൂ​മി​ന് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു; അമ്പലപ്പുഴയിലെ യു​ഡി​എ​ഫ് പ്രതിഷേധം അവസാനിച്ചു

വാതിലുകളും ജനാലകളും പട്ടിക അടിച്ച് വീണ്ടും സീല്‍ ചെയ്തു
സ്ട്രോം​ഗ് റൂ​മി​ന് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു; അമ്പലപ്പുഴയിലെ യു​ഡി​എ​ഫ് പ്രതിഷേധം അവസാനിച്ചു

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്‌​ട്രോം​ഗ് റൂ​മി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് സ്‌​ട്രോം​ഗ് റൂം ​കേ​ന്ദ്ര​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​ലി​ജു ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

വാതിലുകളും ജനാലകളും പട്ടിക അടിച്ച് വീണ്ടും സീല്‍ ചെയ്തു. സ്‌​ട്രോം​ഗ് റൂ​മി​ന് ച​ട്ട​പ്ര​കാ​ര​മു​ള്ള സു​ര​ക്ഷ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലി​ജു കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ധാ​രാ​ളം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും സ്‌​ട്രോം​ഗ് റൂ​മി​ന് മു​ന്‍​പി​ല്‍ ത​ടി​ച്ച്‌ കൂ​ടി​യി​രു​ന്നു.

നാല് സ്‌ട്രോങ് റൂമുകളിലായി 189 വോട്ടിങ് യന്ത്രങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു.

എല്‍.ഡി.എഫും സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. നാളെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു നേരത്തെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com