മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സുരക്ഷാ വീഴ്ച്ച

സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയും ഡിസിപി ദിവ്യാ ഗോപിനാഥും ക്ലിഫ് ഹൗസിലെത്തി
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സുരക്ഷാ വീഴ്ച്ച

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷാ വീഴ്ച. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ക്ലിഫ് ഹൗസിലേക്ക് എത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ആവശ്യത്തിന് പൊലീസുകാരില്ലായിരുന്നു. സംഭവത്തിൽ പൊലീസ് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി.

സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയും ഡിസിപി ദിവ്യാ ഗോപിനാഥും ക്ലിഫ് ഹൗസിലെത്തി. സുരക്ഷാ വീഴ്ചയെ സംബന്ധിച്ച്‌ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. അതേസമയം, പൊലീസിനെ വെട്ടിച്ച്‌ ക്ലിഫ് ഹൗസിലേക്ക് കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Related Stories

Anweshanam
www.anweshanam.com