ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് കലാപത്തിന് ആസൂത്രണം ചെയ്‌തു: ഇ പി ജ​യ​രാ​ജ​ന്‍
Kerala

ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് കലാപത്തിന് ആസൂത്രണം ചെയ്‌തു: ഇ പി ജ​യ​രാ​ജ​ന്‍

സെക്രട്ടറിയേറ്റില്‍ ബിജെപി നേതാക്കള്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറിയെന്ന് മന്ത്രി പറഞ്ഞു

News Desk

News Desk

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ബിജെപി നേതാക്കള്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറിയെന്ന് മന്ത്രി ഇ പി ജയരാജന്‍. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസമാണ്. ബിജെപിയും കോണ്‍ഗ്രസും കലാപത്തിന് ആസൂത്രണം ചെയ്‌തെന്നും മന്ത്രി ആരോപിച്ചു.

കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച്‌ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. പ്രതിപക്ഷ നേതാവ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് മാറരുത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ സമരം ബാലിശമാണ്. അവര്‍ കലാപത്തിന് ആസൂത്രണം ചെയ്‌തു.ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ ആവശ്യപ്പെട്ട ഫയലുകളെല്ലാം നല്‍കിക്കഴിഞ്ഞതായും പ്രധാന രേഖകളൊന്നും നശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ചെ​റു​പ്പ​ക്കാ​രെ കോ​വി​ഡി​ന്‍റെ അ​പ​ക​ട​ത്തി​ലേ​ക്ക് ത​ള്ളി​വി​ട​രു​ത്. അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളോ​ട് നേ​താ​ക്ക​ള്‍ മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രും. നാ​ടി​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​ക്കൊ​ണ്ട് യ​ഥാ​ര്‍​ഥ പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്ത​ത്തി​ല്‍ ഒ​രു ഫ​യ​ലും പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചി​ട്ടി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി കാ​ട്ടി​യ​ത് നാ​ടി​നോ​ടും സ്ഥാ​പ​ന​ത്തോ​ടു​മു​ള്ള ആ​ദ​ര​വാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Anweshanam
www.anweshanam.com