സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം: മുഖ്യമന്ത്രി
Kerala

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം: മുഖ്യമന്ത്രി

തീപിടുത്തത്തെക്കുറിച്ച്‌ രണ്ട് സംഘങ്ങളാണ് അന്വേഷിക്കുന്നത്

News Desk

News Desk

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിന്‍റെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് സംഘങ്ങൾ വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപിയുടെ നേതൃത്വത്തിൽ ഒരു സംഘവും, ദുരന്തനിവാരണ അതോറിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും. എല്ലാം പുറത്തുവരട്ടെ, അതിന് ശേഷം പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സുപ്രധാനമായ ഒരു ഫയലുകളും കത്തിയിട്ടില്ല. എൻഐഎ ആവശ്യപ്പെട്ട എല്ലാം കൊടുക്കാൻ തയ്യാറാണ്. കത്തിയെന്ന് പറയുന്നതിൽ സുപ്രധാനമായ ഒരു ഫയലും ഇല്ല. പ്രധാനപ്പെട്ട ഫയലുകളല്ല കത്തിയതെന്ന് വിവരം പുറത്തുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീപിടുത്തത്തെക്കുറിച്ച്‌ രണ്ട് സംഘങ്ങളാണ് അന്വേഷിക്കുന്നത്. ദുരന്ത നിവാരണ വിഭാഗം കമ്മീഷണര്‍ എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീപിടുത്തത്തിന്‍െ്‌റ കാരണം, നഷ്ടം, ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു. ഇനി ഇത്തരം അപകടങ്ങള്‍ സെക്രട്ടറിയേറ്റില്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിക്കുക.

ഇക്കാര്യങ്ങളെല്ലാം സമിതി വിശദമായി അന്വേഷിക്കും. തീപിടുത്തത്തില്‍ ഭാഗികമായി ചില ഫയലുകള്‍ കത്തിനശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വരുമ്ബോള്‍ എല്ലാ കാര്യങ്ങളിലും വ്യക്തത വരും. ഇക്കാര്യത്തില്‍ ധൃതിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Anweshanam
www.anweshanam.com