സെക്രട്ടേറിയറ്റിലെ അഗ്നിബാധ : മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ

മാധ്യമങ്ങള്‍ പ്രതിപക്ഷ നേതാക്കളുടെ ചുവടു പിടിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
സെക്രട്ടേറിയറ്റിലെ അഗ്നിബാധ : മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ അഗ്നിബാധയുമായി ബന്ധപ്പെട്ടു മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഫയലുകള്‍ക്ക് തീയിട്ടെന്നും ഇതിന് മുഖ്യമന്ത്രി നിര്‍ദേശിച്ചുവെന്നുമുള്ള രീതിയില്‍ സര്‍ക്കാരിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും പരാതി നല്‍കും. മാധ്യമങ്ങള്‍ പ്രതിപക്ഷ നേതാക്കളുടെ ചുവടു പിടിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ക്കെതിരേ നടപടിയ്ക്കായി എജിയില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ശേഷമിത് മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്.

Related Stories

Anweshanam
www.anweshanam.com