സെക്രട്ടറിയേറ്റ് തീപിടിത്തം: ഫയല്‍ പരിശോധന വീഡിയോയില്‍ പകര്‍ത്തും, ക്യാമറകള്‍ സ്ഥാപിച്ചു
Kerala

സെക്രട്ടറിയേറ്റ് തീപിടിത്തം: ഫയല്‍ പരിശോധന വീഡിയോയില്‍ പകര്‍ത്തും, ക്യാമറകള്‍ സ്ഥാപിച്ചു

പൊതുഭരണവിഭാഗത്തിലെ പ്രോട്ടോക്കോള്‍ സെക്ഷനിലെ മുഴുവന്‍ ഫയലുകളും പരിശോധിക്കും.

News Desk

News Desk

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. പൊതുഭരണവിഭാഗത്തിലെ പ്രോട്ടോക്കോള്‍ സെക്ഷനിലെ മുഴുവന്‍ ഫയലുകളും പരിശോധിക്കും. ഇതു കഴിഞ്ഞെ ഏതെല്ലാം ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ഇതോടൊപ്പം ഭാഗികമായി നശിച്ച ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കും. ഭാവിയില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിച്ച ഫയലുകള്‍ കൈമാറാന്‍ സാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ഫയല്‍ പരിശോധന വീഡിയോയില്‍ പകര്‍ത്തും. ഇതിനായി എട്ട് ക്യാമറകള്‍ സ്ഥാപിച്ചു. ഇതോടൊപ്പം പൊതുഭരണവകുപ്പിലെ മുഴുവന്‍ ജീവനക്കാരുടേയും മൊഴിയും രേഖപ്പെടുത്തും.

അതേ സമയം പ്രത്യേക പൊലീസ് സംഘം സ്ഥലത്ത് നിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ടിയാണിത്. ഫോറന്‍സിക് ഫലം വന്നാലുടന്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Anweshanam
www.anweshanam.com