ര​ണ്ടാം​ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കി​യാ​ലും കു​ഴ​പ്പ​മി​ല്ല; ആശങ്ക വേണ്ടന്ന് മുഖ്യമന്ത്രി

മൂഹത്തിൽ ഭൂരിപക്ഷം പേർക്കും വാക്സിൻ ലഭിക്കും വരെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് പി​ണ​റാ​യി പ​റ​ഞ്ഞു

ര​ണ്ടാം​ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കി​യാ​ലും കു​ഴ​പ്പ​മി​ല്ല; ആശങ്ക വേണ്ടന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടാം ഡോ​സ് വൈ​കു​ന്ന​തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ല്‍ ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും കൊ​വി​ഷീ​ല്‍​ഡ് വാ​ക്സി​നാ​ണ്. ആ ​വാ​ക്സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കി​യാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ദ്യ​ത്തെ ഡോ​സ് വാ​ക്സി​ന്‍ എ​ടു​ത്തു​വ​ര്‍ ര​ണ്ടാ​മ​ത്തെ ഡോ​സ് കി​ട്ടാ​ന്‍ ത​ട​സ​മു​ണ്ടാ​കു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്കി​ന് അ​തും കാ​ര​ണ​മാ​ണ്. ര​ണ്ടാ​മ​ത്തെ ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. മ​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്.

കോവിഡ് വാക്സിൻ എടുത്തവർക്കും രോ​ഗബാധയുണ്ടാക്കുന്നുണ്ടല്ലോ അതിനാൽ വാക്സിൻ എടുക്കേണ്ടതുണ്ടോ എന്ന സംശയം ചിലർ ഉന്നയിക്കുന്നുണ്ട്. ബ്രേക്ക് ത്രൂ ഇൻഫക്ഷൻ എന്ന ഈ പ്രതിഭാസം വാക്സിൻ്റെ കാര്യത്തിൽ മാത്രമല്ല ബാധകം. വാക്സിൻ എടുത്താലും അപൂർവ്വം ചിലർക്ക് രോ​ഗം വരാം. വാക്സിനുകൾ രോ​ഗം വരാനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരേയും, ഇനി രോ​ഗം വന്നാൽ ആരോ​ഗ്യനില ​ഗുരുതരമാക്കാതിരിക്കാനുള്ള സാധ്യത 95 ശതമാനം വരേയും ഒഴിവാക്കുന്നുണ്ട്.

മരണസാധ്യത തീരെ ഇല്ല എന്നു തന്നെ പറയാം. ഇന്ത്യയിൽ ഇതുവരെ നടന്ന കോവിഡ് വാക്സിനേഷൻ ഐസിഎംആർ പഠനവിധേയമാക്കിയപ്പോൾ പതിനായിരത്തിൽ നാല് പേ‍ർക്ക് മാത്രമാണ് വാക്സിൻ എടുത്ത ശേഷം കോവിഡ് വന്നത്. വാക്സിൻ ലഭ്യമാക്കുന്ന മുറയ്ക്ക് മടി കൂടാതെ അതു സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണം. വാക്സിൻ എടുത്തു എന്ന ആത്മവിശ്വാസത്തോടെ ശ്രദ്ധയില്ലാതെ നടന്നാൽ രോ​ഗം പിടിപ്പെടാം. രോ​ഗം വന്നില്ലെങ്കിലും അതു പടർത്താൻ അവർക്ക് സാധിക്കും. സമൂഹത്തിൽ ഭൂരിപക്ഷം പേർക്കും വാക്സിൻ ലഭിക്കും വരെ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com