എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം: നാല്‌പേര്‍ കൂടി പിടിയില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം: നാല്‌പേര്‍ കൂടി പിടിയില്‍

കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. മൊകേരി സ്വദേശി യാദവ്, ചെണ്ടയാട് സ്വദേശി മിഥുന്‍, കോളയാട് സ്വദേശി രാഹുല്‍, കണ്ണോത്ത് സ്വദേശി അശ്വിന്‍ എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രിയാണ് കണ്ണവം സിഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഇവരെ തൊക്കിക്കൊടി പാലാഴി ക്ഷേത്രത്തിന് സമീപത്ത് നിന്നും പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

സെപ്റ്റംബര്‍ എട്ടിനാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ സലാഹുദ്ദീനെ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തലയ്ക്കും കഴുത്തിനും മാരകമായി വെട്ടേറ്റ സലാഹുദ്ദീന്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ മരിച്ചു. കണ്ണവത്തെ എസ്ഡിപിഐ പ്രാദേശിക നേതാവായ സലാഹുദ്ദീല്‍ 2018 ജനുവരിയില്‍ എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വധിച്ച കേസിലെ ഏഴാം പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com