സ്കൂളുകൾ അ​ടു​ത്ത മാ​സ​വും തു​റ​ക്കി​ല്ല; ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍ തു​റ​ക്കാം
Kerala

സ്കൂളുകൾ അ​ടു​ത്ത മാ​സ​വും തു​റ​ക്കി​ല്ല; ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍ തു​റ​ക്കാം

നി​ല​വി​ല്‍ സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ സ്കൂ​ള്‍‌ തു​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മാ​സ​വും സ്കൂ​ള്‍ തു​റ​ക്കി​ല്ല. കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാണ് ഇക്കാര്യം വ്യക്തമാക്കിയത്. നി​ല​വി​ല്‍ സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ സ്കൂ​ള്‍‌ തു​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രും ഒ​ക്ടോ​ബ​റി​ല്‍ സ്കൂ​ള്‍ തു​റ​ക്ക​മാ​ന്നെ നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ്യ​വ​സ്ഥ​ക​ളോ​ടെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് അ​നു​മ​തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​വും ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍ തു​റ​ക്കു​ക.

ഇളവുകള്‍ കൂടുമ്പോള്‍ രോഗവ്യാപനം വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സമ്പൂര്‍ണ ലോക്ഡൗണില്‍ നിന്നും രാജ്യം ഘട്ടം ഘട്ടമായി പൂര്‍ണ സജീവതയിലേക്ക് വരികയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ പഴയതോതില്‍ ഇല്ല. ഓടുന്നതില്‍ മിക്കതിലും യാത്രക്കാരുടെ ബാഹുല്യവും ഇല്ല. വരുന്ന ദിവസങ്ങളില്‍ ആ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യും അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗ വ്യാപന തോത് വര്‍ദ്ധിക്കും. ഇപ്പോഴും വര്‍ദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ഹ്രസ്വ സന്ദർശനത്തിന് വരുന്നുണ്ട്. ഇന്നലെ ഞായറാഴ്ച ആയതിനാൽ പരിശോധന കുറഞ്ഞു. രോഗബാധിതരുടെ എണ്ണം കുറഞ്ഞില്ല. ടെസ്റ്റിന്റെ എണ്ണം 45000 വരെ ഉയർന്നിരുന്നു. അരലക്ഷത്തിലേക്ക് എത്തിക്കും. വടക്കൻ ജില്ലകളിൽ നടത്തിയ ജനിതക പഠനത്തിൽ സംസ്ഥാനത്ത് വ്യാപന നിിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. പ്രായാധിക്യം ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കും. ഇവരിൽ രോഗം പടർന്നാൽ മരണ നിരക്ക് ഉയരും. ബ്രേക് ദി ചെയിൻ കർശനമാാക്കും. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്തും നടത്തും.

എല്ലാ ജില്ലയിലും സിഎഫിഎൽടിസി തുറക്കാൻ ദ്രുതഗതിയിൽ നടപടിയെടുക്കുന്നുണ്ട്. ജനകീയ കേന്ദ്രമാക്കി ഇവയെ മാറ്റും. ഇവിടങ്ങളിൽ എല്ലാ സൗകര്യവും ഒരുക്കി. 194 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നു. 26425 കിടക്കകളുണ്ട്. ഇവിടങ്ങളിൽ പാതിയോളം കിടക്ക ഒഴിവുണ്ട്. 1391 സിഎഫ്എൽടിസികളിൽ ഒരു ലക്ഷത്തിലേറെ കിടക്കകൾ സജ്ജീകരിക്കും. ലക്ഷണം ഇല്ലാത്തവരെയും ചെറിയ ലക്ഷണമുള്ളവരെയും ഇവിടെ ചികിത്സിക്കും. ഭക്ഷണവും മരുന്നും സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com