ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു

അദ്ദേഹം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു
ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോ​ഗം സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോൾ ഡല്‍ഹിയിലെ വസതിയിൽ ക്വാറന്റീനിലാണ്. ശശി തരൂരിന്റെ അമ്മയ്ക്കും സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അദ്ദേഹം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു.

'സഹോദരി കാലിഫോര്‍ണിയയില്‍വെച്ച് ഫൈസര്‍ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. താനും അമ്മയും കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് ഏപ്രില്‍ എട്ടിന് എടുത്തിരുന്നു. അതിനാല്‍ തന്നെ കോവിഡ് വാക്സിനുകള്‍ക്ക് രോഗബാധയെ തടയാനികില്ലെന്ന് പ്രതീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് എല്ലാ കാരണങ്ങളുമുണ്ട്. വാക്സിന്‍ വൈറസ് ആഘാതത്തിന്റെ തീവ്രത കുറയ്ക്കും'- തരൂര്‍ ട്വിറ്റില്‍ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com