ശശീന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം; മുന്നണി മാറ്റത്തില്‍ തീരുമാനം വൈകാൻ സാധ്യത

ഇതോടെ എന്‍സിപിയുടെ മുന്നണി മാറ്റത്തില്‍ തീരുമാനം വൈകിയേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് .
 ശശീന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം; മുന്നണി മാറ്റത്തില്‍ തീരുമാനം വൈകാൻ സാധ്യത

തിരുവനന്തപുരം :എന്‍സിപി നേതാവും മന്ത്രി എ കെ ശശീന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം. ഇതോടെ എന്‍സിപിയുടെ മുന്നണി മാറ്റത്തില്‍ തീരുമാനം വൈകിയേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് .

ദേശീയ നേതാക്കള്‍ എ കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തുമെന്നും വിവരം. ശശീന്ദ്രന്‍ നേരത്തെ എല്‍ഡിഎഫില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാല് സീറ്റുകള്‍ എന്ന എന്‍സിപിയുടെ ആവശ്യം നിഷേധിച്ചിരുന്നില്ല .

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ശശീന്ദ്രനെ കൂടി കേള്‍ക്കണമെന്ന് നേതൃത്വത്തോട് നിര്‍ദേശിച്ചു. ഞായറാഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനം ആകണമെന്നാണ് മാണി സി കാപ്പന്റെ ആവശ്യം.

ശരത് പവാറുമായും പ്രഫുല്‍ പട്ടേലുമായും മാണി സി കാപ്പനും സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനും നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മുന്നണി മാറ്റത്തില്‍ തീരുമാനമറിയാമെന്ന് കാപ്പന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പാലയില്‍ തന്നെ മത്സരിക്കും എന്ന ഉറച്ച തിരുമാനം പ്രഖ്യാപിച്ചാണ് മാണി സി കാപ്പന്‍ ഇന്ന് ദേശീയ നേതൃത്വത്തെ കാണുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com