സ്പീ​ക്ക​ര്‍ക്കെതിരെ സ​രി​ത്തി​ന്‍റെ മൊ​ഴി​യും; കോണ്‍സുല്‍ ജനറലിന് കൈമാറാന്‍ പണമടങ്ങിയ ബാഗ് നല്‍കി

പിന്നീട് ഈ ബാഗാണ് കസ്റ്റംസ് തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തതെന്നും സരിത്തിന്റെ മൊഴിയിലുണ്ട്
സ്പീ​ക്ക​ര്‍ക്കെതിരെ സ​രി​ത്തി​ന്‍റെ മൊ​ഴി​യും; കോണ്‍സുല്‍ ജനറലിന് കൈമാറാന്‍ പണമടങ്ങിയ ബാഗ് നല്‍കി

കൊച്ചി: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് നല്‍കിയ മൊഴിയും പുറത്ത്. യുഎഇ കോണ്‍സുല്‍ ജനറലിന് കൈമാറാനായി സ്പീക്കര്‍ തനിക്ക് പണമടങ്ങിയ ബാഗ് നല്‍കിയെന്നാണ് സരിത്തിന്‍റെ മൊഴിലുള്ളത്. ലോ​ക​കേ​ര​ള സ​ഭ​യു​ടെ ലോ​ഗോ​യു​ള​ള ബാ​ഗി​ല്‍ 10 കെ​ട്ട് നോ​ട്ടാ​ണ് സ്പീ​ക്ക​ര്‍ യു​എ​ഇ കോ​ണ്‍​സു​ല്‍ ജ​ന​റ​ലി​ന് ന​ല്‍​കി​യ​ത്. പിന്നീട് ഈ ബാഗാണ് കസ്റ്റംസ് തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തതെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.

ബാ​ഗ് ത​നി​ക്കും സ്വ​പ്ന​യ്ക്കും ന​ല്‍​കി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് ഫ്ളാ​റ്റി​ല്‍ വ​ച്ചാ​ണ്. സ്പീ​ക്ക​ര്‍ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത് സ്വ​പ്ന​യു​ടെ കാ​റി​ലാ​യി​രു​ന്നു. കോ​ണ്‍​സു​ല്‍ ജ​ന​റ​ലി​ന് ബാ​ഗ് കൈ​മാ​റി​യ​ത് വി​മാ​ന​ത്താ​വ​ള​ത്തി​ന് എ​തി​ര്‍​വ​ശ​മു​ള​ള മ​രു​തം റോ​യ​ല്‍ അ​പ്പാ​ര്‍​ട്മെ​ന്‍റി​ല്‍​വ​ച്ചാ​ണെ​ന്നും സ​രി​ത്ത് മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പമാണ് സരിത്തിന്‍റെ മൊഴിപകര്‍പ്പും സമര്‍പ്പിച്ചിട്ടുള്ളത്.

നേരത്തെ സ്പീക്കര്‍ക്കെതിരേ സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയും പുറത്തുവന്നിരുന്നു. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്നും ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാനായിരുന്നു നീക്കമെന്നും സ്വപ്‌ന പറഞ്ഞിരുന്നു. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com