മകൾ വൈഗയെ കൊന്നത് ശ്വാസം മുട്ടിച്ച് തന്നെയെന്ന് ആവർത്തിച്ച് സനു മോഹൻ

കൈലി മാറ്റി തോളിൽ കിടത്തിയപ്പോഴാണ് മൂക്കിൽ നിന്നും രക്തം വരുന്നത് കണ്ടത്. കഴിഞ്ഞ ദിവസം സനു മോഹനെ ഭാര്യക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു.
മകൾ വൈഗയെ കൊന്നത് ശ്വാസം മുട്ടിച്ച് തന്നെയെന്ന് ആവർത്തിച്ച് സനു  മോഹൻ

കൊച്ചി: മകൾ വൈഗയെ കൊന്നത് ശ്വാസം മുട്ടിച്ച് തന്നെയെന്ന് ആവർത്തിച്ച് സനു മോഹൻ.കൊല്ലുന്നതിന് മുൻപ് മകളോട് അത് പറഞ്ഞിരുന്നു. മകൾ എതിർത്തില്ല.അമ്മ എന്ത് ചെയ്യുമെന്നായിരുന്നു ചോദ്യം. സോഫയിൽ ഇരുത്തി വൈഗയെ കൈലി കൊണ്ട് ശ്വാസം മുട്ടിച്ചു.

പിടഞ്ഞ എഴുന്നേറ്റെങ്കിലും വീണ്ടും സോഫയിൽ പിടിച്ചിരുത്തി. കൈലി മാറ്റി തോളിൽ കിടത്തിയപ്പോഴാണ് മൂക്കിൽ നിന്നും രക്തം വരുന്നത് കണ്ടത്. കഴിഞ്ഞ ദിവസം സനു മോഹനെ ഭാര്യക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു.

എന്നാൽ സനു മോഹന്റെ പല കാര്യങ്ങളും തനിക്ക് അറിയിലായിരുന്നുവെന് ഭാര്യ പറഞ്ഞു.തെളിവെടുപ്പ് പൂർത്തിയായിട്ടില്ല. അതിനാൽ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടി നല്കാൻ പോലീസ് ആവശ്യപ്പെടും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com