വൈഗയെ കൊലപ്പെടുത്തിയതിന് പിടിയിലായ പിതാവ് സനു മോഹനെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും

കൊച്ചിയിലെ ഫ്ലാറ്റിലും മൃതദേഹം കണ്ടെത്തിയ മുട്ടാർ പുഴയിലുമാണ് തെളിവെടുപ്പ്. പത്ത് ദിവസത്തെ കസ്റ്റഡിയിലാണ് സനു മോഹൻ ഇപ്പോൾ.
വൈഗയെ കൊലപ്പെടുത്തിയതിന് പിടിയിലായ പിതാവ് സനു  മോഹനെ ഇന്ന് തെളിവെടുപ്പിന്  കൊണ്ടുപോകും

കൊച്ചി: പതിനൊന്നുകാരി വൈഗയെ കൊലപ്പെടുത്തിയതിന് പിടിയിലായ പിതാവ് സനു മോഹനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊച്ചിയിലെ ഫ്ലാറ്റിലും മൃതദേഹം കണ്ടെത്തിയ മുട്ടാർ പുഴയിലുമാണ് തെളിവെടുപ്പ്. പത്ത് ദിവസത്തെ കസ്റ്റഡിയിലാണ് സനു മോഹൻ ഇപ്പോൾ.

ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലെ ഗോവയിലും അന്വേഷണ സംഘം അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പിനായി പോകും. വൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ തന്നെയാണെന്ന് പ്രാഥമിക നിഗമനം.എന്നാൽ പ്രതിയുടെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്ന് പോലീസ് പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com