
തിരുവനന്തപുരം :ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി കടത്തിയ സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. ഇടപാടില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് സന്തോഷ് ഈപ്പന് അറിയാമെന്ന് വ്യക്തമാക്കുന്ന നിർണായക തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു.
കോണ്‍സുല്‍ ജനറലിന്റെ ബാഗ് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും കസ്റ്റംസ് അറിയിച്ചു. തിങ്കളാഴ്ച സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും . സന്തോഷ് ഈപ്പനെ മുന്‍പ് ചോദ്യം ചെയ്തപ്പോള്‍ പല കാര്യങ്ങളും ഇദ്ദേഹം മറച്ചുവെച്ചുവെന്നാണ് കസ്റ്റംസ് നിഗമനം .