സ​നൂ​പ് വ​ധം: മൂന്ന് പ്രതികള്‍ കൂടി പിടിയില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി
സ​നൂ​പ് വ​ധം: മൂന്ന് പ്രതികള്‍ കൂടി പിടിയില്‍

തൃശൂര്‍: തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ പഴുന്നാന ചമ്മംതിട്ടയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കേസിലെ മുഖ്യപ്രതി നന്ദനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തൃശൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തിലാണ് ഇയാള്‍ ഉണ്ടായിരുന്നത്. സനൂപിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് പോലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു.

പ്ര​തി​ക​ളെ അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​ക്കും. സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും മു​ഖ്യ​പ്ര​തി ന​ന്ദ​ന്‍ ര​ക്ഷ​പെ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും നേ​ര​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സ​നൂ​പ് കൊ​ല്ല​പ്പെ​ട്ട​ത്. എ​രു​മ​പ്പെ​ട്ടി​ക്ക് സ​മീ​പം ചി​റ്റി​ല​ങ്ങാ​ട്ട് വ​ച്ച്‌ സ​നൂ​പ് ഉ​ള്‍​പ്പ​ടെ നാ​ല് പേ​രെ​യാ​ണ് കൊ​ല​യാ​ളി സം​ഘം ആ​ക്ര​മി​ച്ച​ത്. മൂ​ന്ന് പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

Related Stories

Anweshanam
www.anweshanam.com