സ്വപ്‌നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷൻ കമ്മീഷനല്ല, സ്വർണക്കടത്തിലെ പണം: സന്ദീപ് നായർ
ഈ പണം വീതം വയ്ക്കുന്നതിനെ തുർന്ന് സ്വപ്‌നയുമായി തർക്കമുണ്ടായി
സ്വപ്‌നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷൻ കമ്മീഷനല്ല, സ്വർണക്കടത്തിലെ പണം: സന്ദീപ് നായർ

കൊച്ചി: സ്വപ്‌നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി സംബന്ധിച്ച് നിർണായക വെളിപ്പെടുത്തൽ. ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷൻ കമ്മീഷനല്ലെന്നും സ്വർണക്കടത്തിലൂടെ ലഭിച്ച തുകയാണെന്നും വെളിപ്പെടുത്തൽ. കസ്റ്റംസിന് മുന്നിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ നൽകിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

പിടിയിലാകുന്നതിന് മുൻപുള്ള സ്വർണക്കടത്തിന് ലഭിച്ച വിഹിതമാണിത്. ഈ പണം വീതം വയ്ക്കുന്നതിനെ തുർന്ന് സ്വപ്‌നയുമായി തർക്കമുണ്ടായി. വേണ്ടപ്പെട്ടവർക്ക് കൊടുക്കാനുള്ള പണമാണിതെന്നാണ് സ്വപ്‌ന പറഞ്ഞതെന്നും സന്ദീപ് കസ്റ്റംസിനോട് വെളിപ്പെടുത്തി. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് സന്ദീപ് നായർ നിർണായക വിവരങ്ങൾ നൽകിയത്.

സ്വപ്‌ന സുരേഷിന്റെ പേരിലുള്ള ബാങ്ക് ലോക്കറിൽ നടന്ന പരിശോധനയിൽ ഒരു കോടി രൂപയും സ്വർണവും കണ്ടെത്തിയിരുന്നു. ലൈഫ് മിഷൻ കമ്മീഷനായി ലഭിച്ച തുകയാണിതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം.

Related Stories

Anweshanam
www.anweshanam.com