കാസര്‍കോട് കളക്ടറുടെ നേതൃത്വത്തില്‍ വന്‍ ചന്ദന വേട്ട
വിപണിയില്‍ രണ്ടരക്കോടി രൂപ വിലവരുന്ന ചന്ദനശേഖരമാണ് പിടികൂടിയത്‌.
കാസര്‍കോട് കളക്ടറുടെ നേതൃത്വത്തില്‍ വന്‍ ചന്ദന വേട്ട

‌കാസര്‍കോട്‌: ജില്ലാ കളക്ടറും സംഘവും ചേര്‍ന്ന്‌ ചന്ദനം പിടികൂടി. കളക്ടർ സജിത്ത് ബാബുവിന്റെ ഓഫീസിനു സമീപത്തെ വീട്ടിൽ നിന്നാണ്‌ ചന്ദനം പിടികൂടിയത്. ഇന്ന് പുലർച്ചെ നാലരയ്ക്കായിരുന്നു സംഭവം.

കളക്ടറുടെ ഗണ്‍മാനും ഡ്രൈവറും സമീപത്തെ വീട്ടിൽ നിന്ന് വല്ലാത്ത ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ലോറിയില്‍ ചന്ദനം കടത്തുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച അവസ്ഥയില്‍ ചന്ദനത്തടികള്‍ കണ്ടെത്തുന്നത്.

ചന്ദനത്തിന് ഏകദേശം ഒരു ടണ്ണിലധികം ഭാരം വരുമെന്നാണ് പ്രാഥമിക നിഗമനം. വിപണിയില്‍ രണ്ടരക്കോടി രൂപ വിലവരുന്ന ചന്ദനശേഖരമാണ് പിടികൂടിയത്‌. സിമന്‍റ് കടത്തുന്ന ലോറിയിൽ സിമന്റാണെന്ന വ്യാജേനയാണ് ചന്ദനം കടത്താന്‍ ശ്രമം നടന്നത്.

വീടിന്റെ ഉടമസ്ഥനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. വീട്ടില്‍ നിന്ന് ചന്ദനം തൂക്കാനും മറ്റുമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചന്ദനം ഉടന്‍ തന്നെ വനംവകുപ്പിന് കൈമാറും.

Related Stories

Anweshanam
www.anweshanam.com