മുന്നോക്ക സംവരണത്തിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി സമസ്ത

പിന്നോക്ക വിഭാഗത്തിന്റെ അവകാശ സംരക്ഷണ പോരാട്ടത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സമസ്ത അറിയിച്ചു.
മുന്നോക്ക സംവരണത്തിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി സമസ്ത

മുന്നോക്ക സംവരണത്തിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. നവംബർ 2- ന് കോഴിക്കോട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും നടത്തും.

കോടതികളിലുള്ള കേസുകൾ കഴിയുന്നത് വരെ മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടപ്പിലാക്കിയ എല്ലാ നടപടിക്രമങ്ങളും മരവിപ്പിക്കണമെന്നും കേരള ജംഇയ്യത്തുൽ ഉലമ ആവശ്യപ്പെട്ടു.

തികച്ചും അന്യായമായ നടപടികളാണ് സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നതെന്നും പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ചു കൊണ്ട് ഒരു സർക്കാരിനും മുന്നോട്ട് പോകാൻ കഴിയില്ലെന്നും സമസ്ത വ്യക്തമാക്കി.

പിന്നോക്കക്കാരുടെ സംവരണത്തിൽ അർഹതപ്പെട്ടത് നൽകുന്നില്ല. ഇതിൽ അനീതിയും അട്ടിമറിയും നടന്നു. ഇപ്പോൾ പിന്നോക്കക്കാർക്കുള്ള സംവരണത്തിൽ നിന്ന് മുന്നോക്കക്കാർക്ക് നൽകുന്നുവെന്നും സമസ്ത പരാതിപ്പെടുന്നു. ‌‌‌

കേരളത്തിലെ 80 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗത്തിന്റെ അവകാശ സംരക്ഷണ പോരാട്ടത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സമസ്ത അറിയിച്ചു.

മേഖലാ തലങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവകാശ പ്രഖ്യാപന സംഗമങ്ങളും ലഘുലേഖാ വിതരണവും നടക്കുമെന്നും, സമസ്ത പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com