കൊല്ലപ്പെട്ട ഔഫിന്‍റെ വീട്​ സമസ്​ത അധ്യക്ഷൻ മുഹമ്മദ്​ ജിഫ്രി തങ്ങൾ സന്ദർശിച്ചു

കൊലകൾക്ക്​ വേണ്ടിയും അക്രമങ്ങൾക്ക്​ വേണ്ടിയും ആരും തുനിയരുതെന്നും ജിഫ്രി തങ്ങൾ
കൊല്ലപ്പെട്ട ഔഫിന്‍റെ വീട്​ സമസ്​ത അധ്യക്ഷൻ മുഹമ്മദ്​ ജിഫ്രി തങ്ങൾ സന്ദർശിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട്​ കല്ലൂരാവിയിൽ മുസ്​ലിം ലീഗ്​ പ്രവർത്തകർ കൊലപ്പെടുത്തിയ അബ്​ദുറഹ്​മാൻ ഔഫിന്‍റെ വീട്​ സമസ്​ത അധ്യക്ഷൻ മുഹമ്മദ്​ ജിഫ്രി തങ്ങൾ സന്ദർശിച്ചു. എൽ.ഡി.എഫ്​, എസ്​.വൈ.എസ്​ (എ.പി വിഭാഗം) സജീവ പ്രവർത്തകനായ ഔഫിന്‍റെ വീട്ടിൽ ഇന്ന്​ 10 മണിയോടെയാണ്​ ജിഫ്രി തങ്ങൾ എത്തിയത്​​.

ഔഫിന്‍റെ കുടുംബവുമായി നേരത്തേ ബന്ധമുണ്ടെന്നും കൊലപാതകത്തിന്​ പിന്നിൽ പ്രവർത്തിച്ചവ​രാരാണെന്ന്​ തെളിയേണ്ടതുണ്ടെന്നും ജിഫ്രി തങ്ങൾ പ്രതികരിച്ചു. കൊലകൾക്ക്​ വേണ്ടിയും അക്രമങ്ങൾക്ക്​ വേണ്ടിയും ആരും തുനിയരുതെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

നേരത്തേ ഔഫിന്‍റെ വീട്​ മുസ്​ലിം യൂത്ത്​ലീഗ്​ സംസ്ഥാന അധ്യക്ഷൻ പാണക്കാട്​ മുനവ്വറലി ശിഹാബ്​ തങ്ങൾ സന്ദർശിച്ചിരുന്നു. പ്രതികളെ പാർട്ടിയിൽ നിന്നും സസ്​പെൻഡ്​ ചെയ്​തിട്ടുണ്ടെന്നും കൊലപാതകത്തെ അപലപിക്കുന്നുവെന്നും മുനവ്വറലി തങ്ങൾ പ്രതികരിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com