ചന്ദ്രിക പത്രത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല; ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്രം ജീവനക്കാരന്‍
Kerala

ചന്ദ്രിക പത്രത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല; ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്രം ജീവനക്കാരന്‍

By News Desk

Published on :

കൊച്ചി: ചന്ദ്രിക പത്രത്തില്‍ ജീവനക്കാര്‍ക്ക് ശമ്ബള കുടിശ്ശിക നല്‍കാത്തതില്‍ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി ലീഗ് പ്രവര്‍ത്തകര്‍. ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന് തൊഴിലാളി യൂണിയനുമായുള്ള വിരോധമാണ് ജീവനക്കാരെ പട്ടിണിയിലാക്കുന്നതെന്ന് മുസ്ലീം ലീഗ് സൈബര്‍ വിംങ്ങിന്റെ ചുമതലക്കാരനായ സയ്യിദ് നൗഷാദ് ബാഫക്കി തങ്ങള്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

പത്ത് കോടി രൂപയാണ് ഈയടുത്ത കാലത്ത് മുസ്ലിം ലീഗ് ചന്ദ്രിക കാംപെയിനിലൂടെ പിരിച്ചെടുത്ത്. ആ പത്ത് കോടിയുടെ പത്ത് ശതമാനം തുക പോരെ മുഴുവന്‍ ജിവനക്കാരുടേയും ശമ്ബള കുടിശ്ശിക തീര്‍ക്കാന്‍ എന്ന് സയ്യിദ് നൗഷാദ് ചോദിച്ചു.

സ്വര്‍ണ കള്ളകടത്തില്‍ പെട്ട് ഭരണപക്ഷം പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് പ്രതിപക്ഷത്തെ ഒരു പ്രധാന പാര്‍ട്ടിയുടെ സെക്രട്ടറി പാര്‍ട്ടി പത്രത്തിലെ ജീവനക്കാരോട് കാണിക്കുന്ന നെറികേട് താന്‍ പൊതുയിടത്തില്‍ പറയാന്‍ കാരണം ഈ വിഷയത്തില്‍ ഫോണിലൂടെയുള്ള മജീദിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com