സാലറി കട്ട് ഉറപ്പ്: മൂന്ന് നിർദേശങ്ങൾ മുന്നോട്ടുവച്ച് സർക്കാർ
ഇന്ന് വൈകുന്നേരത്തോടെ തീരുമാനം രേഖാമൂലം അറിയിക്കാൻ സംഘടനാനേതാക്കളോട് ആവശ്യപ്പെട്ടു.
സാലറി കട്ട് ഉറപ്പ്: മൂന്ന് നിർദേശങ്ങൾ മുന്നോട്ടുവച്ച് സർക്കാർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിഹിതം തിരികെപ്പിടിക്കുമെന്ന തീരുമാനവുമായി സർക്കാർ മുന്നോട്ട്. ചൊവ്വാഴ്ച ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മൂന്ന് ഉപാധികൾ മന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചു. ജീവനക്കാരുമായി ചർച്ചചെയ്ത് ഇന്ന് വൈകുന്നേരത്തോടെ തീരുമാനം രേഖാമൂലം അറിയിക്കാൻ സംഘടനാനേതാക്കളോട് ആവശ്യപ്പെട്ടു.

സാലറി കട്ട് തുടരുന്നതിനൊപ്പം ഇതുവരെ ജീവനക്കാരിൽനിന്ന് ആറുദിവസത്തെ വീതം അഞ്ചുമാസം ഈടാക്കിയ ശമ്പളം ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പയായി മടക്കി നൽകാമെന്നായിരുന്നു ഒരു നിർദേശം. ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ധനകാര്യ സ്ഥാപനങ്ങൾ പണം നൽകും.

കുറഞ്ഞവരുമാനക്കാരെ ഒഴിവാക്കുക, ഓണം അഡ്വാൻസിന്റെ അടവ് കാലാവധി നീട്ടുക, പിഎഫ് വായ്പ എടുത്തവർക്ക് തിരിച്ചടവിന് സാവകാശം നൽകുക തുടങ്ങി ജീവനക്കാർ ആവശ്യപ്പെട്ട ഇളവുകൾ അംഗീകരിച്ചുകൊണ്ട് സാലറി കട്ട് എന്നതായിരുന്നു രണ്ടാമത്തെ നിർദേശം. ആറുദിവസത്തെ വേതനമെന്നത് മൂന്നുദിവസത്തെ ശമ്പളം എന്നനിലയിൽ അടുത്ത മാർച്ചുവരെ പിടിക്കുക എന്നതായിരുന്നു മൂന്നാമത്തെ നിർദേശം.

Related Stories

Anweshanam
www.anweshanam.com