ശമ്പളം ഇല്ല;കൂലിപ്പണിക്ക് പോകാൻ ലീവാനായി എച്ച് ആറിന് ജയ്ഹിന്ദ് ക്യാമറമാന്റെ അപേക്ഷ

പെയിന്റിം​ഗ് ജോലിക്ക് പോകാൻ ലീവ് അനുവദിക്കണമെന്ന് കാണിച്ചാണ് കത്ത് നൽകിയിരിക്കുന്നത്.
ശമ്പളം ഇല്ല;കൂലിപ്പണിക്ക് പോകാൻ ലീവാനായി എച്ച് ആറിന് ജയ്ഹിന്ദ് ക്യാമറമാന്റെ 
അപേക്ഷ

തിരുവനന്തപുരം; ജയ്​ഹിന്ദ് ചാനലിലെ സീനിയർ ക്യാമറാമാന്റെ ലീവ് ലെറ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.കാരണമാകട്ടെ ശമ്പളമില്ലാത്തത് കാരണം കൂലിപ്പണിക്ക് പോകാൻ അനുവാദം ചോദിച്ചും.

അറുപത് ദിവസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ഉപജീവനമാർ​ഗം തന്റെ ജോലിയാണെന്നും, ഭക്ഷണം വാങ്ങാനും ,അമ്മയ്ക്ക് മരുന്നു വാങ്ങാനും പണമില്ലെന്നും കത്തിൽ പറയുന്നു..അതിനാൽ ഒരാഴ്ച പെയിന്റിം​ഗ് ജോലിക്ക് പോകാൻ ലീവ് അനുവദിക്കണമെന്ന് കാണിച്ചാണ് കത്ത് നൽകിയിരിക്കുന്നത്.

അപേക്ഷയുടെ പൂർണ്ണരൂപം

കോവിഡ് വെെറസ് പിടിമുറിക്കിയതോടെ എല്ലാം മേഖലയിലെയും ജീവനക്കാരുടെ ശമ്പളം വലിയ പ്രതിസന്ധിയിലാണ്. പലയിടങ്ങളിലും മാസങ്ങളായി ശമ്പളമില്ലാതെയാണ് പലരും ജോലി ചെയ്യുന്നത്.

Related Stories

Anweshanam
www.anweshanam.com