സജന ഷാജി ബിരിയാണി കച്ചവടം പുനരാരംഭിച്ചു

ഫെയ്‌സ്ബുക്കില്‍ സങ്കടം പറഞ്ഞ് രംഗത്തെത്തിയതോടെയാണ് പുറംലോകം ഇവരുടെ ദുരവസ്ഥ അറിഞ്ഞത്.
സജന ഷാജി   ബിരിയാണി കച്ചവടം പുനരാരംഭിച്ചു

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ യുവതി സജന ഷാജി തന്റെ ബിരിയാണി കച്ചവടം പുനരാരംഭിച്ചു.

എറണാകുളം ഇരുമ്പനത്താണ് സജന ബിരിയാണി വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ പരിസരത്തുള്ള കടക്കാര്‍ അവരെ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

എന്നാൽ പോലീസ് നടപടിയൊന്നും സ്വീകരിക്കാന്‍ തയ്യാറാകാത്തതോടെ കച്ചവടം മുടങ്ങി. ഇതേതുടര്‍ന്ന് സജന ഫെയ്‌സ്ബുക്കില്‍ സങ്കടം പറഞ്ഞ് രംഗത്തെത്തിയതോടെയാണ് പുറംലോകം ഇവരുടെ ദുരവസ്ഥ അറിഞ്ഞത്.

ഇതേത്തുടര്‍ന്ന് സജനയെ കച്ചവടം ചെയ്യാന്‍ അനുവദിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

നേരത്തെ വിവാദങ്ങളില്‍ മനംനൊന്ത് സജന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.അമിതമായ നിലയില്‍ ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്നായിരുന്നു സജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Related Stories

Anweshanam
www.anweshanam.com