നിയമസഭാ തിരഞ്ഞെടുപ്പിൽഎല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പൊതുജനങ്ങളും ,രാഷ്ട്രീയപ്രവർത്തകരും ,ഉദ്യോഗസ്ഥരുമടക്കം ജാഗ്രത പുലർത്തണം .
നിയമസഭാ തിരഞ്ഞെടുപ്പിൽഎല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം :രാജ്യത്തിൻറെ പലഭാഗത്തും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽഎല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് .കോവിഡ് മാനദണ്ഡം പാലിച്ച് എല്ലാവരും വോട്ട് ചെയ്യണം .

പൊതുജനങ്ങളും ,രാഷ്ട്രീയപ്രവർത്തകരും ,ഉദ്യോഗസ്ഥരുമടക്കം ജാഗ്രത പുലർത്തണം .പ്രായമുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കും കോവിഡ് സ്ഥിരീകരിച്ചത് സ്ഥിതി സങ്കീര്ണമാകും .

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ മാസ്ക് ധരിക്കുക .കുട്ടികളെ കൊണ്ടുപോകരുത് .രെജിസ്റ്ററിൽ ഒപ്പിടുന്ന സമയത്ത് പേന കയ്യിൽ കരുതുക .ആർക്കും ഷേക്ക് ഹാൻഡ് നൽകരുത് .സാമൂഹിക അകലം പാലിക്കണം .വോട്ട് ചെയ്ത ഉടനെ തിരിച്ചുപോകണമെന്നും വീട്ടിൽ തിരിച്ചെത്തിയാൽ ഉടൻ കയ്യ് വൃത്തിയായി കഴുകാനും നിർദേശം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com