ഓ​ണ​പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട നാളെ തു​റ​ക്കും; ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല
Kerala

ഓ​ണ​പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട നാളെ തു​റ​ക്കും; ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല

ക്ഷേ​ത്ര ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി എ.​കെ.​സു​ധീ​ര്‍ ന​ന്പൂ​തി​രി ക്ഷേ​ത്ര​ന​ട തു​റ​ന്ന് ദീ​പ​ങ്ങ​ള്‍ തെ​ളി​ക്കും

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ക്ഷേ​ത്ര ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി എ.​കെ.​സു​ധീ​ര്‍ ന​ന്പൂ​തി​രി ക്ഷേ​ത്ര​ന​ട തു​റ​ന്ന് ദീ​പ​ങ്ങ​ള്‍ തെ​ളി​ക്കും.

30 ന് ​ഉ​ത്രാ​ട​പൂ​ജ. 31 ന് ​തി​രു​വോ​ണ പൂ​ജ, സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് അ​വി​ട്ടം, സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ച​ത​യം ദി​വ​സ​ങ്ങ​ളി​ല്‍ പൂ​ജ​ക​ള്‍ ന​ട​ക്കും. അ​ന്ന് രാ​ത്രി 7.30-ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും. ക​ന്നി​മാ​സ​പൂ​ജ​ക​ള്‍​ക്കാ​യി സെ​പ്തം​ബ​ര്‍ 16-ന് ​വൈ​കു​ന്നേ​രം ന​ട തു​റ​ക്കും.

Anweshanam
www.anweshanam.com