
പത്തനംതിട്ട: ശബരിമലയിലെ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ 2,000 തീര്‍ത്ഥാടകരെയും ശനി ഞായര്‍ ദിവസങ്ങളില്‍ 3,000 തീര്‍ത്ഥാടകരേയും അനുവദിക്കും. നിലവില്‍ ശബരിമലയില്‍ പ്രതിദിനം 1,000 തീര്‍ത്ഥാടകരെയാണ് അനുവദിച്ചിട്ടുള്ളത്. ബുധനാഴ്ച മുതല്‍ ഇതനുസരിച്ച് ബുക്കിംഗ് ആരംഭിക്കും.
കോവിഡ് പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയാണ് തീര്‍ത്ഥാടകരുടെ എണ്ണം നിജപ്പെടുത്താന്‍ തീരുമാനിച്ചത്. നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിച്ച സാചര്യത്തിലാണ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ശബരിമലയില്‍ നേരത്തെ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്തുന്നതിനുള്ള സംവിധാനവും
ശബരിമല വനത്തിലെ മലയരയ വിഭാഗത്തില്‍പെട്ടവരുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് അവര്‍ക്ക് കാനനപാതയിലൂടെ ശബരിമല ദര്‍ശനത്തിന് വനം വകുപ്പ് അനുമതി നല്കി. മലയരയ സമുദായത്തിന് മാത്രമാണ് അനുമതി നല്‍കിയതെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനം കൈക്കൊണ്ടത്. ദേവസ്വം ബോര്‍ഡ് പ്രതിദിനം 10000 പേരെ അനുവദിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്.