തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു

ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തര്‍ സന്നിധാനത്ത് ദര്‍ശനത്തിനായി എത്തും
തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു

ശബരിമല: തുലാമാസപൂജകള്‍ക്കായി ശബരിമലക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല.

ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തര്‍ സന്നിധാനത്ത് ദര്‍ശനത്തിനായി എത്തും. ഉഷഃപൂജയ്ക്ക് ശേഷം എട്ടുമണിയോടെ അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല - മാളികപ്പുറം മേല്‍ശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും.

പന്തളം കൊട്ടാരത്തില്‍നിന്നും നിശ്ചയച്ച കൗഷിക്ക് കെ. വര്‍മ്മ, റിഷികേശ് വര്‍മ്മ എന്നീ കുട്ടികളാണ് നറുക്കെടുക്കുന്നത്. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ആറുമാസത്തിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുന്നത്.

ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാലുടന്‍ മടങ്ങണം. അഞ്ച് ദിവസം നീളുന്ന തീര്‍ഥാടന കാലയളവില്‍ 1250 പേര്‍ അയ്യപ്പനെ തൊഴും. പൂജകള്‍ പൂര്‍ത്തിയാക്കി 21 -ന് രാത്രി 7.30-ന് ഹരിവരാസനം പാടി നട അടയ്ക്കും

Related Stories

Anweshanam
www.anweshanam.com