ശബരിമല തീര്‍ത്ഥാടനം: കോവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ..

കോവിഡ് ഭേദമായവര്‍ ആണെങ്കില്‍ കൃത്യമായ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ശബരിമല തീര്‍ത്ഥാടനം: കോവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ..

പത്തനംതിട്ട: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായുളള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം.

നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് എടുത്ത പരിശോധനയുടെതാകണം ഈ സര്‍ട്ടിഫിക്കറ്റ്. അതേസമയം, പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ചാലും എല്ലാ മുന്‍കരുതലും സ്വീകരിക്കണം. കൂടാതെ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും വേണം. ശബരിമലയില്‍ എത്തിയാല്‍ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകള്‍ വൃത്തിയാക്കണം. കോവിഡ് ഭേദമായവര്‍ ആണെങ്കില്‍ കൃത്യമായ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവര്‍ തീര്‍ഥാടനത്തില്‍ നിന്ന് പിന്‍മാറണമെന്നും കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും നിര്‍ദേധമുണ്ട്. തീര്‍ഥാടകര്‍ക്ക് ഒപ്പം വരുന്ന ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഈ മാര്‍ഗ നിര്‍ദേശം ബാധകമാണെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Related Stories

Anweshanam
www.anweshanam.com