ശബരിമല നട തുറന്നു; പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 ഭക്തര്‍ക്കാണ് പ്രതിദിനം ദര്‍ശനാനുമതി.
ശബരിമല നട തുറന്നു;
പ്രവേശനത്തിന് കോവിഡ്  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. തിങ്കളാഴ്ച മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 ഭക്തര്‍ക്കാണ് പ്രതിദിനം ദര്‍ശനാനുമതി. ശനിയും ഞായറും 2000 പേര്‍ക്കുവീതം ദര്‍ശനം നടത്താം. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പമ്ബയിലോ സന്നിധാനത്തോ തങ്ങാന്‍ അനുമതിയില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വെര്‍ച്ച്‌വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് നാളെ മുതല്‍ ദര്‍ശനത്തിനായി എത്തിച്ചേരുക. തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര നട 30ന് തുറക്കും. 2021 ജനുവരി 14നാണ് മകരവിളക്ക്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com