ശബരിമല പ്രശ്‌നം; യുഡിഎഫിന്റെ നിലപാട് തൃപ്തികരമെന്ന് എന്‍എസ്എസ്

ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ശബരിമല പ്രശ്‌നം; യുഡിഎഫിന്റെ നിലപാട് തൃപ്തികരമെന്ന് എന്‍എസ്എസ്

ചങ്ങനാശ്ശേരി: ശബരിമല പ്രശ്‌നത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് തൃപ്തികരമെന്ന് എന്‍എസ്എസ്. വിശ്വാസ സംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നല്‍കിയ വിശദീകരണത്തില്‍ സന്തോഷമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

എന്‍എസ്എസിന്റെ നിലപാടിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. നിലപാട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പലരും ശ്രമിക്കുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

അതേസമയം, ആചാരസംരക്ഷണത്തിനായി പി.വിന്‍സന്റെ എംഎല്‍എ രണ്ട് തവണ കേരള നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ലെന്നും വിശ്വാസ സംരക്ഷണത്തിനായി എന്‍.കെ.പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ബില്ലിന് പാര്‍ലമെന്റിലും അവതരണാനുമതി ലഭിച്ചില്ലെന്നും നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com