ശബരിമല ദർശനത്തിനെത്തിയ ഭക്തന് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിയാണ് കോവിഡ് പോസിറ്റീവ് ആയത്.
ശബരിമല ദർശനത്തിനെത്തിയ ഭക്തന് കോവിഡ് സ്ഥിരീകരിച്ചു

പമ്പ: ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബർ 12 ന് ക്ഷേത്ര നട തുറക്കും. നവംബർ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത്. പുതിയ ശബരിമല മാളികപ്പുറം മേൽ ശാന്തിമാരുടെ സ്ഥാനാരോഹണവും 15ന് നടക്കും.

Related Stories

Anweshanam
www.anweshanam.com