ശ​ബ​രി​ഗി​രി പ​വ​ര്‍​ഹൗ​സി​ല്‍ ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു
നി​ല​യ​ത്തി​ന്‍റെ സ്വി​ച്ച്‌ യാ​ര്‍​ഡി​ലെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്
ശ​ബ​രി​ഗി​രി പ​വ​ര്‍​ഹൗ​സി​ല്‍ ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി പ​വ​ര്‍​ഹൗ​സി​ല്‍ ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു. നി​ല​യ​ത്തി​ന്‍റെ സ്വി​ച്ച്‌ യാ​ര്‍​ഡി​ലെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഇ​ന്ന് രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

ഇ​ട​മ​ണ്‍ സ​ബ് സ്റ്റേ​ഷ​നി​ല്‍ വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന സ്വി​ച്ച്‌​യാ​ര്‍​ഡി​ലെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന് സ​മീ​പ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ഓ​യി​ലി​ന് തീപി​ടി​ച്ച്‌ ആ​ളി​ക്ക​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ക​റ​ണ്ട് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍( സി ​ടി) പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ഇടമണ്‍ സബ് സ്റ്റേഷനിലേക്ക് മൂന്ന് ലൈനുകളാണ് ഇവിടെ നിന്നും പോകുന്നത്. ഇതില്‍ ഒരു ലൈനിലുള്ള കറണ്ട് ട്രാന്‍സ്‌ഫോര്‍മറാണ് പൊട്ടിതെറിച്ചത്. ജീവനക്കാര്‍ വൈകുന്നേരത്തേ ഷിഫ്റ്റ് ജോലി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് തീപിടുത്തം ഉണ്ടായത്. ആങ്ങമൂഴിയില്‍ നിന്നും മൂഴിയാര്‍ പൊലീസും സീതത്തോട് ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരും പവര്‍ ഹൗസിലെ ജീവനക്കാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com