
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ്. വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ജോയ് എന്ന ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ കസ്റ്റിഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനത്തെയും ഡ്രൈവറെയും നേമം പൊലീസ് സ്റ്റഷനിലെത്തിച്ചു.
സി.സി.ടി.വി ദൃശ്യം പരിശോധിച്ച് പ്രദീപിനെ ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാഹനം പിടികൂടിയത്.
ലോറി ഏതെങ്കിലും തരത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിക്കാനുള്ള നടപടികളും പൊലീസ് എടുത്തിരുന്നു.