
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പരിശോധനയുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു. ആര്‍ടിപിപിസിആര്‍ പരിശോധനയുടെ നിരക്കാണ് ഉയര്‍ത്തിയത്.ഇതോടെ 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ വര്‍ധിപ്പിച്ച് 1700 രൂപയാക്കി. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി.
നേരത്തെ 2750 രൂപയായിരുന്നു ആര്‍ടിപിപിസിആര്‍ പരിശോധനയുടെ നിരക്ക് നാലു തവണയായി കുറച്ച് ആരോഗ്യ വകുപ്പ് 1500 ആക്കുകയായിരുന്നു. എന്നാല്‍ ഈ തുകയില്‍ പരിശോധന പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് പുതുക്കി നിശ്ചയിച്ചത്. അതേസമയം, ആന്റിജന്‍ പരിശോധനയുടെ നിരക്കില്‍ മാറ്റമില്ല. 300 രൂപയായി തുടരും. എക്സ്പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്.