കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തൃശൂര്‍ രാമനിലയത്തില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനുമായി ആര്‍എസ്എസ് ഗൂഢാലോചന നടത്തിയത്.
കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം : കിഫ്ബി തകര്‍ക്കാന്‍ ആര്‍എസ്എസ് ഗൂഢാലോചന നടത്തിയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. വികസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍എസ്എസ് നേതാവ് രാം മാധവ് ആണെന്നും തോമസ് ഐസക്ക് ആരോപിച്ചു.

തൃശൂര്‍ രാമനിലയത്തില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനുമായി ആര്‍എസ്എസ് ഗൂഢാലോചന നടത്തിയത്. ഇതിന് ശേഷമാണ് കേസ് നല്‍കാന്‍ രാം മാധവ് അനുമതി നല്‍കിയത്. കുഴല്‍നാടന്‍ ആര്‍എസ്എസുകാരുടെ വക്കാലത്തെടുത്തെന്ന് വീണ്ടും ആരോപിച്ച ധനമന്ത്രി ഇങ്ങിനെയൊരാളെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും ചോദിച്ചു.

കിഫ്ബി വഴിയുളള വായ്പ തെറ്റാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല, പക്ഷേപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റി. പ്രതിപക്ഷ നേതാവ് ഒളിച്ചുകളി നിര്‍ത്തി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക്, സെബി അനുമതികളോടെയാണ് വായ്പ എടുത്തത്. അതൊന്നും സിഎജി മനസിലാക്കുന്നില്ല. നിയമപരമായി നേരിടാന്‍ ഒരു ഭയവുമില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും ധനമന്ത്രി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com