
കോഴിക്കോട്: പ്രായുപൂര്ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. ചെറുവണ്ണൂര്‍ തളിക്കാട്ട് പറമ്പ് ബിജുവിനെയാണ് ഫറോക്ക് നല്ലളം പൊലീസ് പിടികൂടിയത്.
പതിനേഴുകാരിയെ കഴിഞ്ഞ നാല് വര്‍ഷത്തോളമായി തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് രക്ഷിതാക്കള്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ചെറുവണ്ണൂര്‍ മേഖലയിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ ബിജു കോര്പ്പറേഷന് 45-ാം ഡിവിഷനിലെ ബൂത്ത് കണ്‍വീനറാണ്.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മൂന്നാഴ്ച മുന്‍പാണ് പരാതി നല്‍കിയത്. പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നു.