തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക്‌ 1,000 രൂപ നല്‍കും; ഉത്തരവുമായി സര്‍ക്കാര്‍
Kerala

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക്‌ 1,000 രൂപ നല്‍കും; ഉത്തരവുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷനും വിരമിച്ചവര്‍ക്കുള്ള സര്‍വീസ് പെന്‍ഷനും ഇന്നലെ മുതല്‍ വിതരണം ആരംഭിച്ചു.

News Desk

News Desk

തിരുവനന്തപുരം: ഓണം പ്രമാണിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക്‌ 1,000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 2019-20 വര്‍ഷങ്ങളില്‍ നൂറ് ദിവസം ജോലി ചെയ്‌തവര്‍ക്കാണ് പണം നല്‍കുക. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ 12 ലക്ഷത്തോളം പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷനും വിരമിച്ചവര്‍ക്കുള്ള സര്‍വീസ് പെന്‍ഷനും ഇന്നലെ മുതല്‍ വിതരണം ആരംഭിച്ചു.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച്‌ നേരത്തെ ഉത്തരവിറങ്ങിയിരുന്നു. 27,360 രൂപയില്‍ താഴെ ശമ്പളമുളളവര്‍ക്ക് 4,000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,750 രൂപ ഉല്‍സവബത്ത നല്‍കും. ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സായി 15,000 രൂപ അനുവദിക്കും.

ഓണം അഡ്വാന്‍സായി ലഭിക്കുന്ന 15,000 രൂപ പിന്നീട് ഗഡുക്കളായി തിരിച്ചടയ്‌ക്കണം. പാര്‍ട് ടെെം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ 5,000 രൂപ മുന്‍കൂര്‍ ഉണ്ടാകും. ഓഗസ്റ്റ് 24,25,26 തിയതികളില്‍ വിതരണം പൂര്‍ത്തിയാക്കും. പാര്‍ട് ടെെം കണ്ടിന്‍ജന്റ്, കരാര്‍, ദിവസവേതനക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറത്ത് നിയമിക്കപ്പെട്ടവര്‍ തുടങ്ങി എല്ലാവര്‍ക്കും 1,200 രൂപ ഉത്സവബത്ത ഇനത്തില്‍ ലഭിക്കും.

Anweshanam
www.anweshanam.com