ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന് കോ​വി​ഡ്

വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് റോ​ഷി അ​ഗ​സ്റ്റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്
ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന് കോ​വി​ഡ്

ഇടുക്കി: ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന് കോ​വി​ഡ്. ഒരാഴ്ചയായി എംഎൽഎ തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ ആയിരുന്നു. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് റോ​ഷി അ​ഗ​സ്റ്റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രിയുമായി ബന്ധപ്പെടണമെന്നും എംഎല്‍എ അറിയിച്ചു.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related Stories

Anweshanam
www.anweshanam.com