ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ: കെ സുരേന്ദ്രൻ
അക്കാദമി ഭരണസമിതിയുടെ ജാതിവിവേചനമാണ് രാമകൃഷ്ണനെ ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് സുരേന്ദ്രൻ
ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: അന്തരിച്ച നടൻ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരള സംഗീത നാടക അക്കാദമി ഭരണസമിതിയുടെ ജാതിവിവേചനമാണ് രാമകൃഷ്ണനെ ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പട്ടികജാതിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നത്. പട്ടിക ജാതി വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കണം. ഈ വിഷയത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ സംഗീത നാടക അക്കാദമിക്ക് മുന്നില്‍ നടന്നിട്ടും അവര്‍ കണ്ട ഭാവം നടിച്ചില്ല. സാംസ്‌കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയായിരുന്നു - സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെയാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചത്.

Related Stories

Anweshanam
www.anweshanam.com