നെല്ല് സംഭരണം: സ്വകാര്യ മില്ല് ഉടമകളുമായി ഉള്ള തര്‍ക്കത്തിന് താത്കാലിക പരിഹാരം

രണ്ടുമാസത്തിനകം പ്രശ്‍ന പരിഹാരമായില്ലെങ്കില്‍ കരാറില്‍നിന്ന് പിന്മാറും.
നെല്ല് സംഭരണം: സ്വകാര്യ മില്ല് ഉടമകളുമായി ഉള്ള തര്‍ക്കത്തിന് താത്കാലിക പരിഹാരം

പാലക്കാട്: സംസ്ഥാനത്തെ നെല്ല് സംഭരണത്തില്‍ സ്വകാര്യ മില്ല് ഉടമകളുമായി ഉള്ള തര്‍ക്കത്തിന് താത്കാലിക പരിഹാരം. നിലവിലെ സാഹചര്യത്തില്‍ രണ്ട് മാസത്തേക്ക് സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെടാന്‍ ധാരണയായി. ശനിയാഴ്ച തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങും.

എന്നാൽ, രണ്ടുമാസത്തിനകം പ്രശ്‍ന പരിഹാരമായില്ലെങ്കില്‍ കരാറില്‍നിന്ന് പിന്മാറും. മില്ല് ഉടമകളുമായി ഭക്ഷ്യ, കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2018ലെ പ്രളയത്തില്‍ സംഭവിച്ച നഷ്ടം നികത്താന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം എന്നാണ് മില്ല് ഉടമകളുടെ ആവശ്യം. ഇക്കാര്യത്തില്‍ ധാരണ ആവാത്ത ഇതിനെത്തുടര്‍ന്ന് സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരണം തുടങ്ങിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com