റിട്ടയേര്‍ഡ്‌ സൂപ്രണ്ട് ഓഫ് പോലീസ് സനൽകുമാർ അന്തരിച്ചു

തിരുവനന്തപുരം കോസ്മോ പോളീറ്റൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
റിട്ടയേര്‍ഡ്‌ സൂപ്രണ്ട് ഓഫ് പോലീസ് സനൽകുമാർ അന്തരിച്ചു

തിരുവനന്തപുരം: റിട്ടയേര്‍ഡ്‌ സൂപ്രണ്ട് ഓഫ് പോലീസ് സനൽകുമാർ അന്തരിച്ചു. ഹൃദയ സംബന്ധമായും ശ്വാസകോശ സംബന്ധമായും തിരുവനന്തപുരം കോസ്മോ പോളീറ്റൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ രാവിലെ 11.00 മണിക്ക്.

സനൽകുമാറിന്‍റെ വിയോഗത്തില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍ അനുശോചനം രേഖപ്പെടുത്തി.

"എന്‍റെ പ്രിയ സുഹൃത്തിന്‍റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണ്.

സനൽ, ഒരു പോലീസ് ഉദ്യോഗസ്ഥനേക്കാൾ ഒരു നല്ല സംഗീത സംവിധായകനും, നല്ലൊരു വ്യക്തിത്വത്തിനു ഉടമയുമാണ്.

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ"- എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com