ട്രഷറി തട്ടിപ്പ് കേസില്‍ വിരമിച്ച ഉദ്യോഗസ്ഥന്റെ മൊഴിയെടുത്തു
Kerala

ട്രഷറി തട്ടിപ്പ് കേസില്‍ വിരമിച്ച ഉദ്യോഗസ്ഥന്റെ മൊഴിയെടുത്തു

വഞ്ചിയൂര്‍ സബ്ട്രഷറിയില്‍ നിന്ന് വിരമിച്ച സബ്ട്രഷറി ഓഫീസര്‍ വി.ഭാസ്‌ക്കരന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ചാണ് ബിജുലാല്‍ ട്രഷറിയില്‍ നിന്ന് പണം തട്ടിയത്.

News Desk

News Desk

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസില്‍ വിരമിച്ച ഉദ്യോഗസ്ഥന്റെ മൊഴിയെടുത്തു. ട്രഷറിയില്‍ നിന്ന് പണം തട്ടിയതില്‍ പങ്കില്ലെന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍. താന്‍ വീട്ടില്‍ പോയ ദിവസം അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബിജുലാലിന് പാസ് വേര്‍ഡ് കൈമാറിയിരുന്നു. ബിജുലാല്‍ പാസ്‌വേര്‍ഡ് ദുരുപയോഗം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും വിരമിച്ച ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

വഞ്ചിയൂര്‍ സബ്ട്രഷറിയില്‍ നിന്ന് വിരമിച്ച സബ്ട്രഷറി ഓഫീസര്‍ വി.ഭാസ്‌ക്കരന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ചാണ് ബിജുലാല്‍ ട്രഷറിയില്‍ നിന്ന് പണം തട്ടിയത്. വര്‍ക്കലയില്‍ താമസിക്കുന്ന ഇദ്ദേഹത്തെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. മൂന്ന് മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിന് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. ബിജുലാലിന്റെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ കേസ് വിജിലന്‍സിന് കൈമാറും.

Anweshanam
www.anweshanam.com