കോവിഡ് വ്യാപനം; തലസ്ഥാന നഗരത്തില്‍ നിയന്ത്രണങ്ങള്‍ തുടരും: മേയര്‍ കെ ശ്രീകുമാര്‍
Kerala

കോവിഡ് വ്യാപനം; തലസ്ഥാന നഗരത്തില്‍ നിയന്ത്രണങ്ങള്‍ തുടരും: മേയര്‍ കെ ശ്രീകുമാര്‍

നഗരസഭയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നല്‍കും.

By News Desk

Published on :

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍. നഗരസഭയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നല്‍കും. ബണ്ട് കോളനിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് അപകടകരമാണ്. ഓണക്കിറ്റ് വിതരണത്തിന് ശേഷം നഗരസഭയുടെ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മേയര്‍ പറഞ്ഞു.

അതേസമയം എസ്.ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളില്‍ അണുനശീകരണംനടത്തും. അവധി ദിനങ്ങളായതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം.

Anweshanam
www.anweshanam.com