സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം

സിബിഐക്ക് നല്‍കിയ പൊതു സമ്മതം പിന്‍വലിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു.
സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം

തിരുവനന്തപുരം: കേരളത്തില്‍ സിബിഐ അന്വേഷണത്തിന് തടയിട്ട് സംസ്ഥാന സര്‍ക്കാര്‍. സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താന്‍ ഉണ്ടായിരുന്ന അനുമതി പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സിബിഐക്ക് നല്‍കിയ പൊതു സമ്മതം പിന്‍വലിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. അങ്ങനെയാണ് 2017ല്‍ നല്‍കി പൊതുസമ്മതം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, നിലവിലെ അന്വേഷണത്തെ ഇത് ബാധിക്കില്ല. ഭാവിയിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരമോ, ഹൈക്കോടതി നിര്‍ദേശ പ്രകാരമോ സിബിഐ അന്വേഷണം നടത്താം.

മഹാരാഷ്ട്ര ഛത്തീസ്ഖഡ്,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാളിലും സിബിഐ അന്വേഷണത്തിന് പൊതു സമ്മതം ഇല്ല.

Related Stories

Anweshanam
www.anweshanam.com